കോവിഡ് ബാധിച്ച് മരിച്ച അന്തേവാസികൾക്ക് മൃതദേഹം ദഹിപ്പിക്കാനുള്ള സ്ഥലം നല്കി പാസ്റ്റർ പ്രിൻസ് തോമസ് റാന്നി
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ അഞ്ചുകുഴി ദിവ്യകാരുണ്യ ആശ്രമത്തിൽ ഇന്നലെ
രാത്രി 9 മണിയോടെ കോവിഡ് ബാധിച്ച് മരിച്ച ദിവ്യകാരുണ്യ ആശ്രമം അന്തേവാസി ശ്രീകുമാറിന്റെ മൃതദേഹം ദഹിപ്പിക്കുവാൻ സ്ഥലമൊരുക്കി പാസ്റ്റർ പ്രിൻസ് തോമസ്. റാന്നിയിലെ ദിവ്യകാരുണ്യ ആശ്രമം നടത്തിപ്പുകാരനായ ജോസഫ് തങ്ങളുടെ ആശ്രമത്തിൽ കോവിഡ് ബാധിച്ചു മരിച്ച ശ്രീകുമാറിന്റെയും മാത്യുവിന്റെയും മൃതദേഹം ദഹിപ്പിക്കാനുള്ള സ്ഥലം പാസ്റ്റർ പ്രിൻസ് യാതൊരു മടിയും കൂടാതെ റാന്നി അങ്ങാടിയിൽ ഉള്ള സ്വന്തം വീടിന്റെ മുന്നിൽ ക്രമീകരിച്ചത്.
പാസ്റ്റർമാരായ പ്രിൻസ് തുണ്ടത്തിൽ, റോയി വാലേൽ എന്നിവർ ശവസംസ്‌കാര ശുശ്രുഷകൾക്ക് നേതൃത്വം നൽകി. റാന്നിപോലീസ് സർക്കിൾ ഇൻസ്പെക്ടർ മുകേഷ്, റാന്നി പോലീസ് സബ് ഇൻസ്പെക്ടർ ജയപ്രകാശ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മെമ്പറുമായ അഡ്വക്കേറ്റ് സാംജി ഇടമുറി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഉദയൻ , റാന്നി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ എന്നിവർ മൃതദേഹം സംസ്കരിക്കുവാനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
കടപ്പാട്