ആഭ്യന്തര, അന്താരാഷ്ട്ര ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

0

കൊച്ചി: ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 20 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. എക്സ്പ്രസ് മോര്‍ സെയിലിന്റെ ഭാഗമായാണ് ഇളവ്.

ഓഫറിന്റെ ഭാഗമായി 1550 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6510 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ലഭിക്കും. ഫെബ്രുവരി 11 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കായി ഫെബ്രുവരി അഞ്ച് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ലഭിക്കുക.

ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ലെന്ന് മാത്രമല്ല ഒരു തവണ സൗജന്യമായി യാത്രാ തിയതി മാറ്റാനും സാധിക്കും

You might also like