തിരുവനന്തപുരം വിമാനത്താവളത്തിൽ 27 വിമാനങ്ങൾ റദ്ദാക്കി

0

തിരുവനന്തപുരം: ഇറാൻ– ഇസ്രായേൽ സംഘർഷത്തെ തുടർന്ന് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള 14 വിമാനങ്ങളും പുറപ്പെടേണ്ട 13 വിമാനങ്ങളും റദ്ദാക്കി. ഇന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഗൾഫിലേക്കുളള 21 സർവിസുകൾ റദ്ദാക്കിയിരുന്നു. ഗൾഫിൽ നിന്നും കൊച്ചിയിലേക്കുള്ള 20 സർവീസുകളും റദ്ദാക്കി.

You might also like