ഹോര്‍മൂസ് കടലിടുക്കില്‍ കുടുങ്ങിയത് 706 കപ്പലുകള്‍; എണ്ണ പ്രതിസന്ധിയില്‍ ആഗോള വിപണി

0

ടെഹ്‌റാന്‍: അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തെ തുടര്‍ന്ന് പ്രധാന കപ്പല പാതയായ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ആഗോള എണ്ണ നീക്കം ഏതാണ്ട് പൂര്‍ണമായും നിലച്ചു. കിഴക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ ഗതാഗതത്തിന്റെ 86 ശതമാനവും ഇതോടെ തടസപ്പെട്ടു.

മാരിടൈം അനലിറ്റിക്‌സ് സ്ഥാപനങ്ങളായ ‘വിന്‍ഡ്വാര്‍ഡ്’, ‘കെപ്ലര്‍’ എന്നിവ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ഈ ജലപാത നിലവില്‍ നിശ്ചലമാണ്. മാര്‍ച്ച് ഒന്നിന് കേവലം മൂന്ന് ടാങ്കറുകള്‍ മാത്രമാണ് ഇതുവഴി കടന്നു പോയത്.

2026 ലെ പ്രതിദിന ശരാശരി 1.98 കോടി ബാരലായിരുന്ന സ്ഥാനത്ത് മാര്‍ച്ച് ഒന്നിന് വെറും 28 ലക്ഷം ബാരല്‍ മാത്രമാണ് ഇതുവഴി നീങ്ങിയത്. മാര്‍ച്ച് രണ്ടിന് ഇത് വീണ്ടും കുറഞ്ഞ് ഒരു ചെറിയ ടാങ്കറും ചരക്കുകപ്പലും മാത്രമായി ഒതുങ്ങി

You might also like