എന്‍.ടി.എയില്‍ വന്‍ അഴിച്ചുപണി: 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു; പരീക്ഷാ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍

0

ന്യൂഡല്‍ഹി: നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ (എന്‍.ടി.എ) ശക്തമായ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഉള്‍പ്പെടെ 47 ഉദ്യോഗസ്ഥരെ ഏജന്‍സിയില്‍ നിന്ന് പിരിച്ചുവിട്ടു. എന്‍.ടി.എ നിലവില്‍ വന്നതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ അച്ചടക്ക നടപടിയും അഴിച്ചുപണിയുമാണിത്.

പുറത്താക്കപ്പെട്ട ചില ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും അച്ചടക്ക നടപടികള്‍ക്കും പുറമെ നിയമപരമായ ക്രിമിനല്‍ നടപടികളും സ്വീകരിച്ചേക്കുമെന്നാണ് വിവരം. കേവലം വ്യക്തിഗത മാറ്റങ്ങള്‍ക്കപ്പുറം എന്‍.ടി.എയുടെ ഭരണപരമായ ഘടനയിലും പ്രവര്‍ത്തന രീതിയിലും സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുത്താനാണ് ഭരണകൂടത്തിന്റെ നീക്കം. ദേശീയതലത്തിലുള്ള പരീക്ഷകളില്‍ സുതാര്യതയും സുരക്ഷയും പുനസ്ഥാപിക്കുക എന്നതിനാണ് സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുന്നത്

You might also like