
26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്; കേന്ദ്രം പുതിയ പരീക്ഷാ നിയമ നിര്‍മാണത്തിലേക്ക്
ന്യൂഡല്‍ഹി: നീറ്റ്-യുജി പരീക്ഷയിലെ തിരിമറികള്‍ക്കെതിരെ സമരം നടത്തി വന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീണ്ട അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയുടെയും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങിന്റെയും സാന്നിധ്യത്തിലാണ് അദേഹം വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഉപവാസം അവസാനിപ്പിച്ചത്.
ആശുപത്രി കിടക്കയില്‍ വെച്ച് കേന്ദ്ര മന്ത്രിമാര്‍ നല്‍കിയ പാനീയം കുടിച്ചാണ് വാങ്ചുക്ക് സമരം അവസാനിപ്പിച്ചത്. ഈ സമയം അദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോയും ലഡാക്കിലെ പ്രമുഖ നേതാക്കളും ഒപ്പമുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷമാണ് മന്ത്രിമാര്‍ ആശുപത്രിയിലെത്തി സോനം വാങ്ചുക്കുമായി സംസാരിച്ചത്.
രാജ്യത്ത് അക്രമ സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുന്നതിനും സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനുമാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് വാങ്ചുക്ക് വ്യക്തമാക്കി
