
ഉത്തര കൊറിയയില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 99.97 ശതമാനം വോട്ട് നേടി കിം ജോങ് ഉന്‍ വിജയിച്ചു
പോങ്യാങ്: ഉത്തര കൊറിയയില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 99.97 ശതമാനം വോട്ട് നേടി കിം ജോങ് ഉന്‍ വിജയിച്ചു. രാജ്യത്തെ ഔദ്യോ?ഗിക മാധ്യമമായ കെസിഎന്‍എ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പതിനഞ്ചാമത് സുപ്രീം പീപ്പിള്‍സ് അസംബ്ലിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി മാര്‍ച്ച് 15 നാണ് വോട്ടെടുപ്പ് നടന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 99.99 ശതമാനം പേരും വോട്ടെടുപ്പില്‍ പങ്കെടുത്തു.
വോട്ട് ചെയ്തവരില്‍ 99.93 ശതമാനം പേര്‍ കിമ്മിന്റെ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചപ്പോള്‍ 0.07 ശതമാനം പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഇത് ഉത്തരകൊറിയന്‍ തിരഞ്ഞെടുപ്പുകളില്‍ അസാധാരണമാണ്.
തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പ്രകാരം തൊഴിലാളികള്‍, കര്‍ഷകര്‍, ബുദ്ധി ജീവികള്‍, സൈനികര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 687 പ്രതിനിധികളെ അസംബ്ലിയിലേക്ക് തിരഞ്ഞെടുത്തു
