പാസ്റ്റർ കെ.ഒ. വർഗീസ് (പീച്ചി മാസ്റ്റർ – 93) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

പീച്ചി/തൃശൂർ : ഐപിസി പീച്ചി സെന്റർ സ്ഥാപകനും പ്രമുഖ സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ കെ.ഒ. വർഗീസ് (പീച്ചി മാസ്റ്റർ – 93) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൈസ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിക്കവെ തന്നെ സുവിശേഷവേലയിൽ സജീവമായ അദ്ദേഹം, കേരളത്തിലുടനീളം അനേകം സഭകൾ സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

38 വർഷക്കാലം ഐപിസി പീച്ചി സെന്ററിന്റെ സെന്റർ പാസ്റ്ററായി ശുശ്രൂഷ അനുഷ്ഠിച്ച അദ്ദേഹം, മികച്ച ഒരു ബൈബിൾ കോളേജ് അധ്യാപകൻ കൂടിയായിരുന്നു. ആത്മീയ മണ്ഡലത്തിലെ സ്തുത്യർഹമായ സേവനങ്ങൾ പരിഗണിച്ച് വിശ്വാസസമൂഹം അദ്ദേഹത്തെ ആദരവോടെ ‘പീച്ചി മാസ്റ്റർ’ എന്ന് വിളിച്ചുപോന്നു. ഭാര്യ: റേച്ചൽ വർഗീസ്.

മക്കൾ: പാസ്റ്റർ കെ.വി. ജോസ് (ഐപിസി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), എൽസി തോമസ് (മൈസൂർ), മേരി ഏലിയാസ് (തിരുവല്ല), പരേതനായ കെ.വി. എബ്രഹാം.

മരുമക്കൾ: ഷൈനി ജോസ് (ബാംഗ്ലൂർ), പാസ്റ്റർ ഒ.ടി. തോമസ് (മൈസൂർ), പാസ്റ്റർ എൻ.എസ്. ഏലിയാസ് (ഐപിസി വള്ളംകുളം ശുശ്രൂഷകൻ), മിനി എബ്രഹാം (ബാംഗ്ലൂർ).

സംസ്കാര ശുശ്രൂഷകൾ മാർച്ച് 21 ശനിയാഴ്ച രാവിലെ 8 മണിക്ക് പീച്ചിയിലുള്ള സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് കണ്ണാറ സെമിത്തേരിയിൽ സംസ്കാരം നടക്കും.

You might also like