
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാന്‍ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വക്താവ് കൊല്ലപ്പെട്ടു
തെഹ്റാന്‍: യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി) വക്താവ് ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. അമേരിക്കക്കും ഇസ്രായേലിനും വലിയൊരു അത്ഭുതം കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്. നൈനിയുടെ മരണം ഇറാന്‍ സ്ഥിരീകരിച്ചു. `അമേരിക്കൻ-സയണിസ്റ്റ് സഖ്യത്തിന്റെ ഭീരുത്വപരമായ ഭീകരാക്രമണമാണെന്ന്’ ഇറാന്‍ ആരോപിച്ചു.
