
ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ നയത്തില്‍ മാറ്റത്തിനൊരുങ്ങി യുഎഇ
ദുബായ്: ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ നയത്തില്‍ മാറ്റത്തിനൊരുങ്ങി യുഎഇ. യു.കെ റസിഡന്‍സ് വിസ കൈവശമുള്ള ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ സൗകര്യത്തില്‍ മാറ്റം വരികയാണ്.
പുതിയ നിയമം പ്രാബല്യത്തിലായാല്‍ യു.കെ റസിഡന്‍സ് വിസ മാത്രമുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 14 ദിവസത്തെ വിസ ഓണ്‍ അറൈവല്‍ സൗകര്യം പ്രയോജനപ്പെടുത്താനാകില്ല. ഇത് വിനോദ സഞ്ചാരികളെയും ബിസിനസ് യാത്രക്കാരെയും യുഎഇയിലേക്കുള്ള ഹ്രസ്വ യാത്രകള്‍ക്കായി യു.കെ റസിഡന്‍സ് വിസ ഉപയോഗിക്കുന്നവരെയും ബാധിക്കും.
സാധുവായ യു.എസ് വിസിറ്റ് വിസ, യു.എസ് ഗ്രീന്‍ കാര്‍ഡ്, യൂറോപ്യന്‍ യൂണിയന്‍ വിസിറ്റ് വിസ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ റസസിഡന്‍സ് വിസ എന്നിവ കൈവശമുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 14 ദിവസത്തെ വിസ ഓണ്‍ അറൈവലിനുള്ള യോഗ്യത തുടരും
