
ഹുർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ-യു.കെ പങ്കാളിത്തം
ലണ്ടൻ: മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഒമാനും യു.കെയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തമാക്കുന്നു. ഹുർമുസ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുമായി ലണ്ടനിലെ ടെൻ ഡൗണിങ് സ്ട്രീറ്റിൽ കൂടിക്കാഴ്ച നടത്തിയതിന് പുറമെ, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും യു.കെ വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പറും തമ്മിലും കൂടിക്കാഴ്ച നടന്നു.
