ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റും, 13 ലക്ഷം പേരെ ഒഴിപ്പിച്ചു; വിമാനത്താവളങ്ങൾ അടച്ചു

0

 

 

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. കൊൽക്കത്ത, ഭൂവനേശ്വർ വിമാനത്താവളങ്ങൾ അടച്ചു. 13 ലക്ഷം പേരെ ഒഴിപ്പിച്ചു. ഒഡീഷയിലെ ബാലസോറിനും ധമ്റയ്ക്കും ഇടയിൽ ചുഴലിക്കാറ്റിനെ തുടർന്ന് തീരപ്രദേശങ്ങളിൽ വെള്ളം കയറി. പശ്ചിമബംഗാളിലെ അഞ്ചു ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ചുഴലിക്കാറ്റ് ഝാർഖണ്ടിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.

മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗതയിലാണ് യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് എത്തിയത്. ബാലസോറിനും ധമ്രയ്ക്കും ഇടയ്ക്ക് പലയിടത്തും തിരമാലകൾ നാലു മീറ്റർ വരെ ഉയർന്നു. ധമ്രയിലും ഭദ്രകിലും ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറി. തീരത്ത് നിന്ന് രണ്ടു ലക്ഷത്തിലധികം പേരെ ഒഡീഷ ഒഴിപ്പിച്ചിരുന്നു. മയൂബ്ഗഞ്ച് ജില്ലയിലേക്കാണ് കാറ്റ് നീങ്ങുന്നത്. ചുഴലിക്കാറ്റിന്റെ തീവ്രത രണ്ടു മണിക്കൂറിൽ കുറഞ്ഞു തുടങ്ങും എന്നാണ് പ്രതീക്ഷ.

You might also like