
ഒമാന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം; 24 ഇന്ത്യന്‍ നാവികരെ രക്ഷപെടുത്തി
മസ്‌കറ്റ്: ഹോര്‍മുസ് കടലിടുക്കിന് സമീപം ഒമാന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം. കപ്പലില്‍ കുടുങ്ങിയ 24 ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചു.
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ സ്‌ഫോടനവും തീപിടുത്തവുമുണ്ടായി. നാവികര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അറിയിച്ചു. കപ്പലില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
പലാവു പതാകയേന്തിയ കപ്പല്‍ ഒമാന്‍ തീരത്തുനിന്ന് ഏകദേശം 15 നോട്ടിക്കല്‍ മൈല്‍ അകലെ സഞ്ചരിക്കുമ്പോഴാണ് അക്രമണമുണ്ടായത്. കപ്പലിന്റെ എന്‍ജിന്‍ റൂമിലുണ്ടായ സ്‌ഫോടനത്തില്‍ കപ്പലിന് വിള്ളല്‍ വീഴുകയും ഉള്ളിലേക്ക് വെള്ളം കയറി നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു
