
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വീണ്ടും സ്രാവ് ആക്രമണം; ഇരയായത് 35 വയസുകാരൻ
അൽബനി: പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ തീരത്ത് വീണ്ടും സ്രാവ് ആക്രമണം. സ്‌കൂബ ഡൈവിംഗിനിടെ സ്രാവ് കടിച്ചാണ് 35 വയസുകാരനായ യുവാവ് ദാരുണമായി മരണപ്പെട്ടത്.
ഇന്നലെ രാവിലെ അൽബനിക്ക് സമീപമുള്ള മൈക്കൽമാസ് ദ്വീപിന് അടുത്തായിരുന്നു സംഭവം. ഏകദേശം 15 അടിയോളം നീളമുള്ള ഭീകരമായ സ്രാവാണ് യുവാവിനെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ വിവരിക്കുന്നു. രക്ഷാപ്രവർത്തകർ ഉടൻ തന്നെ യുവാവിനെ കരയിലെത്തിച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല
