യു.എസ്-ഇറാന്‍ സമാധാന കരാര്‍ പ്രാബല്യത്തില്‍: ട്രംപും പെസഷ്‌കിയാനും ഒപ്പുവച്ചു

0

പാരീസ്: മാസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കും വന്‍ സൈനിക സംഘര്‍ഷങ്ങള്‍ക്കും വിരാമമിട്ട് പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചരിത്ര പ്രധാനമായ യു.എസ്-ഇറാന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും കരാറില്‍ ഔദ്യോഗികമായി ഇലക്ട്രോണിക് ഒപ്പ് രേഖപ്പെടുത്തി.

ഇതോടെ ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീങ്ങി കപ്പല്‍ ഗതാഗതം പുനരാരംഭിക്കും. ജി7 ഉച്ചകോടിക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വേഴ്സായ് കൊട്ടാരത്തില്‍ ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിനിടെയാണ് ട്രംപ് കരാറില്‍ ഒപ്പുവച്ചത്. ട്രംപ് ഒപ്പിടുന്നതിന്റെ ദൃശ്യങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റ് പുറത്തുവിട്ടിട്ടുണ്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയും കരാര്‍ ഒപ്പുവച്ച കാര്യം സ്ഥിരീകരിച്ചു.

ഇറാനികള്‍ ബുദ്ധിശാലികളാണ്. എന്നാല്‍ കരാര്‍ ലംഘിച്ചാല്‍ കടുത്ത ബോംബാക്രമണം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള താല്‍കാലിക കരാര്‍ നടപ്പിലാകുന്നതോടെ അടുത്ത 60 ദിവസത്തിനുള്ളില്‍ അന്തിമ വ്യവസ്ഥകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ വ്യക്തമാക്കി. വെള്ളിയാഴ്ച ജനീവയില്‍ നിശ്ചയിച്ചിരിക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്ക് മാറ്റം ഉണ്ടാകില്ല.

You might also like