
ആയിരം ദിര്‍ഹം വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി ദുബായ്
ആയിരം ദിര്‍ഹം വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി ദുബായ്. പുകയില ഉത്പന്നങ്ങള്‍ക്കും ലഹരിപാനീയങ്ങള്‍ക്കും ഇളവ് ബാധകമല്ല. കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയ റിട്ടേണുകള്‍ക്കുള്ള സമയപരിധിയും നീട്ടി.
വ്യാപാര പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, ബിസിനസ് അന്തരീക്ഷത്തിന്റെ മത്സരശേഷി വര്‍ദ്ധിപ്പിക്കുക,നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഇ-കൊമേഴ്സ് മേഖലയ്ക്കുള്ള ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായി ക്രോസ്-ബോര്‍ഡര്‍ ഇ-കൊമേഴ്സിനായുള്ള കസ്റ്റംസ് നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്തതായി ദുബായ് കസ്റ്റംസ് സ്ഥിരീകരിച്ചു.ഇതുപ്രകാരം, 1,000 ദിര്‍ഹത്തില്‍ കൂടാത്ത വിലയുള്ള സാധനങ്ങളെയും ഉല്‍പ്പന്നങ്ങളെയും കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി.പുകയിലയും അതിന്റെ ഉല്‍പ്പന്നങ്ങളും, ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും, നിക്കോട്ടിന്‍ ദ്രാവകങ്ങള്‍, ലഹരിപാനീയങ്ങള്‍, മദ്യം അടങ്ങിയ ഭക്ഷണവസ്തുക്കള്‍ എന്നിവയ്ക്ക് കസ്റ്റംസ് ഈ ഇളവ് ബാധകമാകില്ലെന്ന് ഉത്തരവില്‍ പറയുന്നു.വ്യാപാരത്തിനും ലോജിസ്റ്റിക്‌സിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് പുതിയ സൗകര്യങ്ങള്‍.
