അമേരിക്ക പുതിയ ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന്‌ ഇറാൻ

0

തെഹ്റാൻ: ഇറാനിലെ തന്ത്രപ്രധാന ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. മേഖലയിലെ സഖ്യകക്ഷികളെ ഭയപ്പെടുത്തി അമേരിക്കയെ സമ്മർദത്തിലാക്കുകയാണ് ഇറാൻ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജൂലൈ 28ന് ഇറാനിലെ ഊർജ ശൃംഖലക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം നടത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത നയതന്ത്ര ചർച്ചകളിലൂടെ ഇറാൻ ഈ മുന്നറിയിപ്പ് നൽകിയത്. പുതിയ ആക്രമണങ്ങൾ ഒഴിവാക്കാൻ ട്രംപിനുമേൽ സ്വാധീനം ചെലുത്തണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വാഷിങ്ടണിന്റെ സഖ്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുള്ളത്. ഇറാൻ വിദേശകാര്യ മന്ത്രി സൗദി, തുർക്കി, ഖത്തർ പ്രതിനിധികളുമായും പാകിസ്താൻ ആർമി മേധാവിയുമായും സംസാരിച്ചതായി രണ്ട് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരും ഗൾഫ് ഉറവിടങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്

You might also like