ഹോര്‍മുസില്‍ വീണ്ടും പോര്‍വിളി: എണ്ണക്കപ്പലിന് നേരെ മിസൈലാക്രമണം; കനത്ത തിരിച്ചടിക്ക് യു.എസ്

0

മസ്‌കറ്റ്: ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷം പുകയുന്നു. പശ്ചിമേഷ്യയില്‍ നിലനിന്നിരുന്ന താല്‍കാലിക സമാധാന അന്തരീക്ഷത്തിന് വിരാമമിട്ട് ഒമാന്‍ തീരത്തിനടുത്ത് ലിമയ്ക്ക് സമീപം എണ്ണ കപ്പലിന് നേരെ മിസൈലാക്രമണം ഉണ്ടായി. അന്താരാഷ്ട്ര വാണിജ്യ പാതയിലൂടെ തെക്കോട്ട് സഞ്ചരിക്കുകയായിരുന്ന കപ്പലില്‍ അജ്ഞാത വസ്തു പതിച്ചതിനെത്തുടര്‍ന്ന് ഇടത് ഭാഗത്ത് വന്‍ തീപിടിത്തമുണ്ടായതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സ്ഥിരീകരിച്ചു.

പ്രാഥമിക വിവരങ്ങള്‍ പ്രകാരം ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര മാരിടൈം ഏജന്‍സികള്‍ മേഖലയിലെ മറ്റ് കപ്പലുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ഇറാന്‍ സൈന്യം കപ്പലുകളെ ലക്ഷ്യമാക്കി കുറഞ്ഞത് രണ്ട് മിസൈലുകളെങ്കിലും തൊടുത്തുവിട്ടതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖൊമേനിയുടെ വിയോഗത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ഒരാഴ്ചത്തെ താല്‍കാലിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഭവ വികാസം

You might also like