
ബാക്ടീരിയ ബാധ: അമേരിക്കയിൽ പ്രമുഖ ബ്രാൻഡ് ഷാംപൂകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു
സിൻസിയാറ്റി:അമേരിക്കയിൽ രാജ്യവ്യാപകമായി വിൽക്കപ്പെടുന്ന പ്രമുഖ ബ്രാൻഡ് ഷാംപൂവിൽ അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. സിൻസിനാറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കാവോ യുഎസ്എ’ എന്ന കമ്പനിയുടെ ‘ഒറിബെ സിറീൻ സ്കാൽപ് ഡെൻസിഫയിങ് ഷാംപൂ’ സൈസുകൾ) എന്ന ഉൽപ്പന്നമാണ് പിൻവലിക്കുന്നത്.
യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ട് പ്രകാരം, ഈ ഷാംപൂകളിൽ ‘പ്ലൂറാലിബാക്ടർ ഗെർഗോവിയെ’ എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ആരോഗ്യവാനായ ഒരാൾക്ക് ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളിൽ ഗുരുതരമായ അണുബാധയ്ക്ക് ഇത് കാരണമായേക്കാം.
