ഗള്‍ഫില്‍ വീണ്ടും ആക്രമണം; വാഗ്ദാന ലംഘനമെന്ന് യുഎഇ: ഇറാനുമായുള്ള കരാര്‍ അവസാനിച്ചെന്ന് ട്രംപ്, ഭീതിയൊഴിയാതെ പശ്ചിമേഷ്യ

0

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സൈനിക സംഘര്‍ഷം വീണ്ടും കടുത്തതോടെ ഇറാനുമായി ഒപ്പുവെച്ച താല്‍ക്കാലിക ധാരണാ പത്രം അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തുര്‍ക്കിയിലെ അങ്കാറയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

‘ഇനി അവരുമായി ചര്‍ച്ച നടത്തുന്നത് വെറും സമയ നഷ്ടമാണ്. ആ ക്യാന്‍സര്‍ നമ്മള്‍ തുടക്കത്തിലേ മുറിച്ചു മാറ്റേണ്ടതായിരുന്നു. എനിക്ക് ഇപ്പോള്‍ തോന്നുന്നതും അതു തന്നെയാണ്’- ട്രംപ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം തടസപ്പെടുത്തുകയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ചെയ്ത ഇറാന്റെ നിലപാടുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ട്രംപ്, നയതന്ത്ര ചര്‍ച്ചകള്‍ക്ക് പകരം സ്വന്തം രീതിയില്‍ യുഎസ് മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നല്‍കി. പുതിയ സംഭവ വികാസങ്ങളോടെ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ഉടമ്പടികള്‍ പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലെത്തി.

അതേസമയം പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. മുന്‍പ് ഒപ്പുവെച്ച കരാറുകള്‍ അമേരിക്ക ലംഘിച്ചതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു

You might also like