
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മിഡിൽ ഈസ്റ്റ് റീജിയൺ രൂപീകരിച്ചു
ദുബായ് : മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുള്ള എ ജി മലയാളം ഡിസ്ട്രിക്ട് സഭകളുടെ സംയുക്ത വേദിയായി എ ജി എം ഡി സി മിഡിൽ ഈസ്റ്റ് റീജിയൻ രൂപീകരിച്ചു. പാസ്റ്റർ പി.എം.ജോയി ബഹ്റിൻ, പാസ്റ്റർ സഖറിയ എബ്രഹാം ദുബായ്, പാസ്റ്റർ പി.എം.ജോർജ് ദോഹ എന്നിവർ ഡയറക്ടർ, സെക്രട്ടറി, ട്രഷറാർ ചുമതലകളിൽ നിയമിതരായി.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിൻ്റെ ചരിത്രപരമായ തീരുമാനമായിരുന്നു മിഡിൽ ഈസ്റ്റ് റീജിയൺ രൂപീകരണത്തിലൂടെ നടത്തിയത്. പതിറ്റാണ്ടുകളായി എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും മലയാളം ഡിസ്ട്രിക്ടിനു സഭകളുണ്ട്. സഭകൾ എല്ലാം ഡിസ്ട്രിക്ട് നേതൃത്വത്തിൻ്റെ നേരിട്ടുള്ള നിയന്ത്രങ്ങളിലാണ് പ്രവർത്തിച്ചു വന്നത്. എന്നാൽ സഭകളുടെ എണ്ണം വർദ്ധിക്കുകയും ഭരണപരമായ പ്രവർത്തനങ്ങൾക്ക് റീജിയൻ രൂപീകരിക്കുന്നത് അനിവാര്യമായ സമയമായെന്നും ഡിസ്ട്രിക്ട് കമ്മിറ്റിക്ക് ബോധ്യമായതിനാൽ റീജിയൻ രൂപീകരണത്തിലേക്ക് കടക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ സെക്ഷനുകൾ രൂപീകരിച്ച് കോർഡിനേറ്റർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുവാനും റീജിയനുമായി ആലോചിച്ച് നേതൃത്വം നല്കും.
