
പശ്ചിമ ബംഗാളിലെ നദിയ ജില്ലയില്‍ ബൈബിള്‍ കണ്‍വന്‍ഷന് നേരെയുണ്ടായ അക്രമത്തില്‍ വിശ്വാസികള്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നദിയ ജില്ലയില്‍ ബൈബിള്‍ കണ്‍വന്‍ഷന് നേരെയുണ്ടായ അക്രമത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. നദിയ ജില്ലയിലെ ജലാല്‍ ഖള്ളിയിലുള്ള ‘ഡിവൈന്‍ ലവ് റിട്രീറ്റ് സെന്ററില്‍’ വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ സന്താളി കത്തോലിക്കാ സമൂഹത്തിനായി സംഘടിപ്പിച്ച കണ്‍വന്‍ഷനിടയിലായിരുന്നു അക്രമ സംഭവങ്ങള്‍ നടന്നത്.
സംഘമായെത്തിയ അക്രമികള്‍ പള്ളിയുടെ വസ്തുവകകള്‍ നശിപ്പിക്കുകയും വിശ്വാസികള്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയുമായിരുന്നു. ഔദ്യോഗിക അനുമതികളോടെ നടന്നു വന്ന സമാധാനപരമായ ബൈബിള്‍ കണ്‍വെന്‍ഷനാണ് അക്രമി സംഘം അലങ്കോലപ്പെടുത്തിയത്.
കേരളത്തില്‍ നിന്നുള്ള വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ 2006 മുതല്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ റിട്രീറ്റ് സെന്റര്‍. വാര്‍ഷിക കണ്‍വന്‍ഷനുകള്‍ കൃത്യമായി നടത്തി വരുന്നുണ്ട്. യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതെ കഴിഞ്ഞ 12 വര്‍ഷമായി തുടര്‍ന്നു വന്ന ബൈബിള്‍ കണ്‍വന്‍ഷനാണ് ഇത്തവണ ആക്രമിക്കപ്പെട്ടത്.
സ്ഥാപനത്തില്‍ വര്‍ഷങ്ങളായി മതംമാറ്റം നടക്കുന്നുണ്ടെന്ന പ്രചാരണം ധ്യാന കേന്ദ്രത്തിന്റെ ഡയറക്ട്ര്‍ ഫാ. ജോര്‍ജ് വര്‍ഗീസ് അറക്കല്‍ വിസി ശക്തമായി നിഷേധിച്ചു. പൂര്‍ണമായും പ്രാര്‍ഥനയ്ക്കും ആത്മീയ നവീകരണത്തിനുമായി മാത്രം മാറ്റി വച്ച ഈ സമ്മേളനത്തില്‍ ക്രൈസ്തവര്‍ മാത്രമാണ് പങ്കെടുത്തിരുന്നതെന്നും അല്ലാത്ത ആരും അവിടെയുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
