യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കം: കേരളത്തിൽ ഹോട്ടലുകളും റസ്റ്ററന്റുകളും സമരത്തിലേക്ക്

0

കൊച്ചി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ (UPI) ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കാനുള്ള കേന്ദ്ര നീക്കത്തിലും ബാങ്കിങ് ചാർജുകളിലും ശക്തമായ പ്രതിഷേധിച്ച് കേരളത്തിൽ ഹോട്ടലുകളും റസ്റ്ററന്റുകളും പുതിയ സമരത്തിലേക്ക്. വരുന്ന 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ പേയ്മെന്റുകൾ പൂർണ്ണമായി സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (KHRA) ഔദ്യോഗികമായി അറിയിച്ചു. അസോസിയേഷൻ  നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് സർക്കാരിനും ബാങ്കുകൾക്കുമെതിരെയുള്ള ഈ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ചത്.

ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗജന്യമായി നടത്തിവന്നിരുന്ന യു.പി.ഐ സേവനങ്ങൾക്കാണ് നിലവിൽ അധിക ഫീസ് അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നത്. ഉയർന്ന തുകകളിലുള്ള ഇത്തരം ഇടപാടുകൾക്ക് വ്യാപാരികളുടെ മേൽ അധിക ഫീസ് ചുമത്തുന്നത് ഹോട്ടൽ മേഖലയ്ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണുണ്ടാക്കുകയെന്ന് ഭാരവാഹികൾ ചൂണ്ടിക്കാണിച്ചു.

You might also like