
അയർലൻഡിൽ പൗരത്വം തേടുന്നവർക്കുള്ള കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു.
ഡബ്ലിന്‍: അയർലൻഡിൽ പൗരത്വം തേടുന്നവർക്കുള്ള കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ‘ഐറിഷ് നാഷനാലിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഭേദഗതി) ബിൽ 2026നു സർക്കാർ അനുമതി നൽകി. കുടിയേറ്റ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങളെന്ന് ജസ്റ്റിസ് ഹോം അഫയേഴ്സ് ആൻഡ് മൈഗ്രേഷൻ മന്ത്രി ജിം ഒ’ ക്യാലഗന്‍ വ്യക്തമാക്കി.
പുതിയ ബില്ലിന്റെ ജനറൽ സ്കീം പ്രകാരം പൗരത്വത്തിനായുള്ള വ്യവസ്ഥകളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. പൗരത്വത്തിനായി രാജ്യത്ത് നിയമപരമായി താമസിക്കേണ്ട കാലയളവ് 5 വർഷത്തിൽ നിന്ന് 8 വർഷമായി ഉയര്‍ത്തി. ഇംഗ്ലിഷ്, ഐറിഷ് അല്ലെങ്കിൽ ഐറിഷ് ആംഗ്യഭാഷ എന്നിവയിലുള്ള ഭാഷാ പരിശോധനയും ഐറിഷ് പൗരബോധം, സമൂഹം, രാഷ്ട്രീയം എന്നിവ സംബന്ധിച്ച പരീക്ഷയും നിർബന്ധമാക്കും
