ചൈനയിൽ ചരക്കുകപ്പലിൽ തീപിടിത്തം: 25 പേർ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്‌

0

ബെയ്ജിങ് : ചൈനയിലെ കിഴക്കൻ കപ്പൽ ഗതാഗത ഹബ്ബായ ക്വിംഗ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിലുണ്ടായ വൻ തീപിടിത്തത്തിൽ 25 പേർ മരിച്ചു. കപ്പലിൽ തീ പടരുമ്പോൾ 42 പേർ ഉള്ളിലുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ 5 പേർക്ക് പരുക്കേൽക്കുകയും 17 പേരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. സ്ഫോടന ശബ്ദമൊന്നും കേട്ടില്ലെന്നും കപ്പലിൽ നിന്നും കറുത്ത പുക വൻതോതിൽ ഉയരുന്നത് കണ്ടതായും ദൃക്‌സാക്ഷികൾ പറഞ്ഞു.

You might also like