അമേരിക്കയുടെ വ്യോമ പ്രതിരോധ സഹായമുണ്ടായിട്ടും യമനില്‍ നിന്നുള്ള ഹൂതി വ്യോമാക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാനാകാതെ സൗദി അറേബ്യ

0

റിയാദ്: അമേരിക്കയുടെ വ്യോമ പ്രതിരോധ സഹായമുണ്ടായിട്ടും യമനില്‍ നിന്നുള്ള ഹൂതി വ്യോമാക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാനാകാതെ സൗദി അറേബ്യ. ഇതുമൂലം മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ആശങ്കയിലാണ്. ന്നലെയും മിസൈല്‍, ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന് സൗദി അറിയിച്ചു. ആളപായമോ നാശനഷ്ടമോ പുറത്തു വിട്ടില്ല. അരാംകോ പ്ലാന്റും എണ്ണ റിഫൈനറിയും ആക്രമിച്ചെന്ന് ഹൂതികള്‍ അവകാശപ്പെട്ട ഹൂതികള്‍, സൗദിയുടെ പ്രത്യാക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് അറിയിച്ചു.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടര്‍ച്ചയായി ഉണ്ടായ മാരക ആക്രമണങ്ങള്‍ ചെറുക്കാന്‍ കഴിയാത്തത് വലിയ പോരായ്മയായി. പ്രതിരോധ വീഴ്ച സംബന്ധിച്ച് സൗദി ആഭ്യന്തര അന്വേഷണം തുടങ്ങി. ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാന്‍ തന്നെ ഒത്തുതീര്‍പ്പ് നിര്‍ദേശവുമായി സൗദിയെ സമീപിച്ചു. സൗദി, ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ഫോണില്‍ ബന്ധപ്പെട്ടു. ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്നും മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ഇറാന്‍ അറിയിച്ചു

You might also like