പ്രതിഷേധങ്ങള്‍ക്കും ധര്‍ണകള്‍ക്കും നിശ്ചയിച്ചിരുന്ന ഔദ്യോഗിക വേദികളുടെ പട്ടികയില്‍ നിന്ന് ജന്തര്‍ മന്ദിറിനെ ഒഴിവാക്കി ഡല്‍ഹി പൊലീസ്

0

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കും ധര്‍ണകള്‍ക്കും നിശ്ചയിച്ചിരുന്ന ഔദ്യോഗിക വേദികളുടെ പട്ടികയില്‍ നിന്ന് ജന്തര്‍ മന്ദിറിനെ ഒഴിവാക്കി ഡല്‍ഹി പൊലീസ്. പകരമായി പഴയ ഡല്‍ഹിയിലെ രാംലീല മൈതാനം, കിഴക്കന്‍ ഡല്‍ഹിയിലെ സിബിഡി ഗ്രൗണ്ട്, വടക്കന്‍ ഡല്‍ഹിയിലെ ബുരാരി ഗ്രൗണ്ട് എന്നിങ്ങനെ മൂന്ന് പുതിയ സ്ഥലങ്ങള്‍ അനുവദിച്ചു.

കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ജന്തര്‍ മന്ദിറില്‍ സമാധാനപരമായ പ്രതിഷേധം നടത്താന്‍ അനുമതി തേടിയതിനെച്ചൊല്ലി ഡല്‍ഹി പൊലീസുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് തീരുമാനം. ജന്തര്‍ മന്ദിറില്‍ നിന്ന് രാംലീല മൈതാനത്തേക്ക് ഏകദേശം മൂന്ന് കിലോ മീറ്ററും സിബിഡി ഗ്രൗണ്ടിലേക്ക് 13.5 കിലോ മീറ്ററും ബുരാരി ഗ്രൗണ്ടിലേക്ക് 44 കിലോ മീറ്ററും ദൂരമുണ്ട്.

പ്രതിഷേധ വേദികള്‍ പുനക്രമീകരിച്ചുകൊണ്ട് 2022 ഏപ്രില്‍ 28 ലെ മുന്‍ ഉത്തരവാണ് പോലീസ് ഇപ്പോള്‍ ഭാഗികമായി ഭേദഗതി ചെയ്തിരിക്കുന്നത്. പുതിയ വേദികളില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്നും പൊലീസ് അറിയിച്ചു

You might also like