അമേരിക്കയില്‍ നിന്നും ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്ന് ഇന്ത്യയിലെത്തി

0

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് രോഗം അധികരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന് വേണ്ട മരുന്നുകള്‍ എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ നിന്നും ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്ന് ഇന്ത്യയിലെത്തി. ആംബിസോം എന്ന ഇന്‍ജെക്ഷനാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്.

2 ലക്ഷം ഡോസ് മരുന്നാണ് അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. നേരത്തെ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി ലോകത്ത് എവിടെ നിന്നും ഇന്ത്യക്ക് ആവശ്യമായ മരുന്നുകള്‍ സംഘടിപ്പിക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കിയിരുന്നു. രോഗം അധികരിക്കുന്ന സാഹചര്യത്തില്‍ മറികടക്കാന്‍ വേണ്ട നടപടികള്‍ എല്ലാം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.

മ്യൂക്കര്‍മൈക്കോസിസ് എന്നാണ് ബ്ലാക്ക് ഫംഗസിന്റെ ശാസ്ത്രീയ നാമം. അപൂര്‍വമാണെങ്കിലും ഗുരുതരമായ അണുബാധയാണിത്. പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. പ്രമേഹം നിയന്ത്രണാതീതമായവരെയും സ്വഭാവിക പ്രതിരോധശേഷി കുറയ്ക്കുന്ന തരത്തിലുള്ള മരുന്ന് കഴിക്കുന്നവരെയുമാണ് മ്യൂക്കര്‍മൈക്കോസിസ് പ്രധാനമായും ബാധിക്കുന്നതെന്നു വിദഗ്ധര്‍ പറയുന്നു.

You might also like