ലക്ഷദ്വീപിനെ നെഞ്ചോട് ചേർത്ത് കേരളം, കാവി വത്കരണ ശ്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി; പ്രമേയത്തെ പൂർണമായി പിന്തുണച്ച് പ്രതിപക്ഷം

0

 

 

തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധ സ്വരം കടുപ്പിച്ച് കേരളം. ദ്വീപിൽ നടക്കുന്ന കാവി വത്കരണ ശ്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രതിഷേധ പ്രമേയത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പൂര്‍ണ്ണമായും പിന്തുണക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ദ്വീപ് നിവാസികളുടെ ജീവിക്കാൻ ഉള്ള അവകാശമാണ് പുതിയ പരിഷ്‌കാരങ്ങളോടെ ഇല്ലാതാക്കുന്നത്. ഇത് ഭരണഘനാവകാശങ്ങളുടെ ലംഘനമാണ്. അഡ്മിനിസ്ട്രേറ്റർ കൊണ്ട് വന്ന ജനസംഖ്യ നിയന്ത്രണ നിയമത്തെ അറബിക്കടലിൽ എറിയണം. കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുള്ള ദ്വീപിൽ ഗുണ്ട ആക്ട് കൊണ്ട് വന്നത് പാവങ്ങളെ പീഢിപ്പിക്കാനാണെന്നും സംഘപരിവാര്‍ അജണ്ടക്ക് എതിരെ പ്രതിഷേധ കടൽ തീർത്തു കേരളം പ്രതിരോധം തീർക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

You might also like