സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

0

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പരീക്ഷ സംബന്ധിച്ച്‌ രണ്ടു ദിവസത്തിനകം തിരുമാനം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തില്‍ ആണ് നടപടി.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തമായതിനാല്‍ പരീക്ഷ റദ്ദാക്കാന്‍ സിബിഎസ്‌ഇ അടക്കമുള്ള ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് അഭിഭാഷക മമ്ത ശര്‍മ സമര്‍പ്പിച്ചിട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം.

ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവരുടെ ബഞ്ചാണ് ഹര്‍ജി വീണ്ടും പരിഗണിക്കുക. മൂല്യനിര്‍ണയത്തിന് ബദല്‍ സംവിധാനം കാണണമെന്നും ആവശ്യപ്പെട്ടുണ്ട്.

അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ആണ്. വിദ്യാര്‍ത്ഥികളുടെ 9, 10, 11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ച്‌ മാര്‍ക്ക് നല്‍കാനാണ് ആലോചനയിലുള്ളത്. സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞശേഷം അന്തിമതീരുമാനം എടുക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

You might also like