വിദ്യാര്‍ത്ഥികളിലെ മാനസിക സമ്മര്‍ദ്ദം: കെടിയു സംഘടിപ്പിക്കുന്ന രണ്ടാം വെബിനാര്‍ നാളെ

0

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കോളേജുകളില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും അകന്നുനില്‍ക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളില്‍ ഉടലെടുക്കുന്ന ഭയം, ഉത്കണ്ഠ, കോപം എന്നിവയെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിന്, എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപര്‍ക്കുമായി വെബിനാര്‍ സംഘടിപ്പിക്കുന്നു.

യുകെ എന്‍എച്ച്‌എസിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മൈന്‍ഡ് ആന്‍ഡ് ബ്രെയിന്‍ (ഇന്‍ മൈന്‍ഡ്) ഡയറക്ടറുമായ ഡോ. മനോജ് തെരയില്‍ കുമാര്‍ “നിങ്ങളുടെ മനസ്സിനെ എങ്ങിനെ ശാന്തമാക്കാം” എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ജൂണ്‍ 6 വൈകിട്ട് ഏഴുമണിക്കാണ് വെബിനാര്‍. രജിസ്ട്രാര്‍ ഡോ പ്രവീണ്‍ എ, ഡീന്‍ അക്കാഡമിക് ഡോ സാദിക്ക്, സിന്‍റിക്കേറ്റ് കമ്മിറ്റി അംഗങ്ങളായ ഡോ. പി. കെ. ബിജു, അഡ്വ. ഐ. സാജു , ഡോ. സന്‍ജ്ജീവ് ജി എന്നിവര്‍ പങ്കെടുക്കും.

വിദ്യാര്‍ത്ഥികളില്‍ മാനസിക ക്ഷേമത്തിനായുള്ള വര്‍ദ്ധിച്ച ആവശ്യകത പരിഹരിക്കുന്നതിന് സര്‍വകലാശാല സംഘടിപ്പിക്കുന്ന രണ്ടാമത്തെ വെബിനാറാണിത്. വെബിനാര്‍ യൂണിവേഴ്സിറ്റി ഫേസ്ബുക്ക് പേജില്‍ (www.facebook.com/apjaktu) തത്സമയം സംപ്രേഷണം ചെയ്യും.

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. ജൂണ്‍ അഞ്ച് മുതല്‍ ഒമ്ബത് വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ നാലിന് രാവിലെ 9 മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ അഞ്ച് മുതല്‍ ജൂണ്‍ ഒമ്ബത് വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല.

You might also like