സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി.
തിരുവനന്തപുരം : സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം പതിനൊന്ന് ശതമാനം വര്‍ദ്ധനവാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
‘സംസ്ഥാനത്ത് കോവിഡിന് മുമ്ബ് തൊഴിലില്ലായ്മ നിരക്ക് 16.3% ആയിരുന്നു എന്നാല്‍ കൊവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം 27.3% മായി ഉയര്‍ന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിനേക്കാളും മുമ്ബിലാണ് കേരളത്തിലെ തൊഴില്‍ രഹിതരുടെ എണ്ണം. 9.1% ആയിരുന്ന ദേശീയ ശരാശരി ഇപ്പോള്‍ 20.8% ആണ്’, മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 18 ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി സഭയെ അറിയിച്ചു.