ഫാ. സ്റ്റാന്‍ സ്വാമിക്ക് 18 വരെ സ്വകാര്യാശുപത്രിയില്‍ ചികിത്സ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

0

 

 

മുംബൈ: എല്‍ഗാര്‍ പരിഷത്തുമായി ബന്ധമെന്ന ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിക്ക് ഈ മാസം 18 വരെ മുംബൈയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. കോവിഡിനെത്തുടര്‍ന്ന് എണ്‍പത്തിനാലുകാരനായ സ്റ്റാന്‍സ്വാമിക്കു ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന നിഗമനത്തിലാണിത്. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം 28നാണ് തലോജ ജയിലില്നികന്ന് നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ മാറ്റിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ച് ഇടക്കാല ജാമ്യം തേടി അദ്ദേഹം നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.

2020 ല്‍ ഒക്ടോബര്‍ 20ന് അറസ്റ്റിലായ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്നുമുതല്‍ തലോജ ജയിലിലാണു കഴിയുന്നത്. കോവിഡ് രോഗം ബാധിച്ചതിനാല്‍ ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ജസ്റ്റീസ് എസ്.എസ്. ഷിന്‍ഡെയും ജസ്റ്റീസ് എന്‍.ജെ. ജമാദറും അടങ്ങുന്ന ബെഞ്ച് മുന്പാകെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. കേസ് 17 നു വീണ്ടും പരിഗണിക്കുമെന്ന് പറഞ്ഞ കോടതി ആശുപത്രിരേഖകളും ചികിത്സാവിവരങ്ങളും മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ആശുപത്രി അധികൃതര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. കഴിഞ്ഞമാസം ജയിലില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കോടതി മുന്പാകെ ഹാജരാക്കിയിരുന്നു. ജയില്‍വാസത്തെത്തുടര്‍ന്ന് ശാരീരികവും മാനസികവുമായി ബുന്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്ന്അദ്ദേഹം കോടതിയെ അറിയിക്കുകയും ചെയ്തു.

You might also like