BREAKING// ഒഡീഷയിൽ വീണ്ടും ക്രൈസ്തവ വിരുദ്ധത: തീവ്രഹിന്ദുത്വവാദികൾ എട്ടു ക്രിസ്ത്യന്‍ കുടുംബങ്ങളെ നാടുകടത്തി

0

 

 

റായഗഡ: കന്ധമാലില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊല കൊണ്ട് ആഗോള ശ്രദ്ധ നേടിയ ഒഡീഷയില്‍ ക്രൈസ്തവർക്കെതിരെ ആക്രമണം വീണ്ടും തുടരുന്നു. ഇക്കഴിഞ്ഞ ദിവസം ജൂൺ എട്ടാം തീയതി റായഗഡ ജില്ലയിലെ സികാപ്പായി ഗ്രാമത്തിലാണ് ക്രൈസ്തവർക്ക് നേരെ അതിക്രമം നടന്നത്. ഗ്രാമത്തിലെ 40 കുടുംബങ്ങൾ ഉള്ളതിൽ എട്ട് കുടുംബങ്ങൾ ക്രൈസ്തവരായിരുന്നു. ക്രൈസ്തവരുടെ വീടുകൾ നശിപ്പിക്കുകയും, എട്ടു കുടുംബങ്ങളെയും ഹിന്ദുത്വവാദികൾ നാടുകടത്തുകയും ചെയ്തുവെന്നാണ് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാട്ടിലാണ് അവർ ഇപ്പോൾ അഭയം പ്രാപിച്ചിരിക്കുന്നത്. സമീപത്തുള്ള സ്ഥലത്തുനിന്നാണ് അക്രമകാരികൾ എത്തിയതെന്ന് പ്രദേശത്തെ പാസ്റ്റർ ഉപജുക്താ സിങ് പറഞ്ഞു.

ക്രൈസ്തവരുടെ സാന്നിധ്യം ഹിന്ദുത്വവാദികൾക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ലായിരിന്നു. ഒരു കിലോമീറ്റർ അകലെയുള്ള കിണറ്റിൽ വെള്ളം കോരാൻ ക്രൈസ്തവ സ്ത്രീകൾ പോകുമ്പോൾ അവരെ അതിന് അനുവദിക്കാതിരുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉപജുക്താ സിങ് കൂട്ടിച്ചേർത്തു. ഭയവും, വേദനയും ഉണ്ടെങ്കിലും 14 വർഷം മുമ്പ് സ്വീകരിച്ച ക്രൈസ്തവ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന നാടുകടത്തപ്പെട്ട ക്രൈസ്തവ വിശ്വാസികളോട് ആദരവ് ഉണ്ടെന്നും ഉപജുക്താ പറഞ്ഞു. തങ്ങളുടെ ഭവനങ്ങൾ അക്രമികൾക്ക് തകർക്കാമെങ്കിലും, യേശുവിലുള്ള വിശ്വാസത്തെ ഇല്ലായ്മ ചെയ്യാൻ സാധിക്കില്ലെന്ന് നാടുകടത്തപ്പെട്ട ക്രൈസ്തവരിൽ ഒരാളായ നോരി കൊഞ്ചക്ക പറഞ്ഞതായും ഏഷ്യന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

You might also like