സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി കിം ജോങ് ഉന്‍
പ്യോങ്യാങ്: സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഉത്തരകൊറിയന്‍ വാര്‍ത്ത ഏജന്‍സിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉന്നതതല മിലിറ്ററി കമ്മീഷന്‍ മീറ്റിങ്ങിലായിരുന്നു കിം ജോങ് ഉന്നിെന്റ നിര്‍ദേശം.
കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ മാറുന്ന സാഹചര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കിം ജോങ് ഉന്‍ സൈനിക മേധാവികളോട് നിര്‍ദേശിച്ചു. ജൂണ്‍ അഞ്ചിനാണ് കിം ജോങ് ഉന്‍ ഇതിന് മുമ്ബ് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്.
സൈന്യത്തിനുള്ളിലെ ഭരണപരമായ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാനും ഉന്‍ നിര്‍ദേശം നല്‍കി. നേരത്തെ ഉത്തരകൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ രാജ്യത്തിെന്റ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ കിം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.