ലേഖനം| ബാലശിക്ഷ – ദൈവീക അച്ചടക്കം, അല്ലെങ്കിൽ ബാലശിക്ഷ എന്താണ്…???

0

 

 

ഹെബ്രാ 12 : 5-13 -ൽ, ദൈവം തൻറെ മക്കളെ ശിക്ഷിക്കുന്നു, ശാസിക്കുന്നു, വീണ്ടും നശിച്ചുപോകാതിരിക്കുവാൻ വേണ്ടി തെറ്റിൽ നിന്ന് ജീവിതത്തെ ക്രമപ്പെടുത്തി ശരിയായ ദിശയിലേക്ക് നടത്തുന്നു. അതിനെ ബൈബിൾ ഭാഷ്യത്തിൽ ബാലശിക്ഷ എന്ന് പറയുന്നു. അപ്പോൾ ബാലശിക്ഷ എന്താണ് അര്ത്ഥപമാക്കുന്നത്??.. ബാലശിക്ഷ എന്ന് കേള്ക്കുനമ്പോൾ ആദ്യം നാം ചിന്തിക്കുന്നത് അച്ചടക്കത്തെ കുറിച്ചും ശിക്ഷയെ കുറിച്ചുമാണ്. എന്നാൽ പഠിപ്പിക്കുന്നതിനെക്കുറിച്ചും പരിശീലിപ്പിക്കുന്നതെ കുറിച്ചും പരിചയിപ്പിക്കുന്നതിനെ സംബന്ധിച്ചും അതിൽ അര്ത്ഥംന തരുന്നുണ്ട്. നാം അതും കൂടെ മനസ്സിലാക്കേണ്ടതില്ലേ…. ????.

രക്ഷിക്കപ്പെട്ട ശേഷം വിശ്വാസി പാപം ചെയ്യാൻ പാടില്ല എന്നത് ശരി ആണെങ്കിലും വിശ്വാസികൾ പലപ്പോഴും അബദ്ധത്തിലോ മറ്റു കാരണങ്ങളാലോ പാപങ്ങളിൽ വീണു പോകാറുണ്ട്. അത് ചെറുതോ വലുതോ ആകാം. അവ്വിധ പാപങ്ങള്ക്ക് പരിഹാരം വരുത്താതെ അയോഗ്യമായി നീങ്ങിയാൽ യേശുവിൻറെ ശരീരവും രക്തവും സംബന്ധിച്ച് കുറ്റക്കരാകും. അതിന്നു തക്ക ശിക്ഷയും ഉണ്ടാകും. അതുകൊണ്ട് വിശ്വാസി തന്നത്താൻ ശോധന ചെയ്തു വേണം എന്നും എപ്പൊഴും ജീവിക്കുവാൻ.

എന്താണ് ശോധന ചെയ്യേണ്ടത്??.. പൗലോസ്‌ പറയുന്നു, നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല. അല്പ്പംോ വളച്ചുകെട്ടിയ വാക്കാണ ഈ വിധിക്കപ്പെടുക എന്നത്‌. Passive voice അഥവാ കര്മ്മിണി പ്രയോഗത്തിലാണ് എഴുതിയത്. അതുകൊണ്ട് കര്മ്മത്തിന്നാണ് ഇവിടെ പ്രധാനം.ആ വാചകം നേരെ പറഞ്ഞാൽ നാം നമ്മെ തന്നെ വിധിച്ചാൽ ദൈവം നമ്മെ വിധിക്കയില്ലന്നാ അർത്ഥം. അല്ലെങ്കിൽ ദൈവം വിധിക്കുന്നത് ബാലശിക്ഷ തന്നു കൊണ്ടായിരിക്കും. ദൈവീകശിക്ഷയുടെ കാഠിന്യം കൊണ്ട് മരണമാകുന്ന നിദ്ര വരെയും ചിലപ്പോൾ സംഭവിക്കുന്നു എന്ന് ബൈബിൾ സൂചന തരുന്നുണ്ട്.

യേശുവിൻറെ രക്തം സംബന്ധിച്ചു മോചിക്കപ്പെടാത്ത എന്തെങ്കിലും പാപം നമ്മിൽ ഉണ്ടോ എന്ന് “ഇന്ന്” എന്ന് പറയുന്ന വർത്തമാനകാലത്തിൽ നാം കണ്ടെത്തണം. പാപത്തെ കണ്ടെത്തും വിധം ഉള്ള ഒരു ആത്മാർത്ഥമായ സ്വയം പരിശോധന ആയിരിക്കണം നാം നമ്മെത്തന്നേ ശോധന ചെയ്യുന്നതിൽ നിന്നുളവായി വരേണ്ടത്.

സ്വയം ശോധനയുടെ ഫലമായി വീഴ്ചകളും, കുറവുകളും കണ്ടുപിടിക്കയും അതിനു ശുദ്ധീകരണം പ്രാപിക്കയും ചെയ്ത് വേണം ആത്മീയ് ശുശ്രൂഷകളിൽ പങ്കാളികൾ ആകേണ്ടതും, ആത്മീയ ജീവിതം നയിക്കേണ്ടതും. അപ്പോൾ പ്രായശ്ചിത്തവും നഷ്ടപരിഹാരവും ഒക്കെ നടത്തി ജീവിതം ക്രമപ്പെടുത്തുവാൻ കഴിയേണ്ടതാണ്.

ദൈവം ലോകത്തെയും ലോകത്തിൽ തൻറെ മക്കളെയും സ്നേഹിക്കുന്നതുകൊണ്ട്‌ മനുഷ്യരുടെ വേദന അവൻ വരുത്തുന്നതല്ല. ദൈവം ആരെയും ദോഷങ്ങളാൽ പരീക്ഷിക്കയില്ല. ദൈവം തൻറെ മക്കളുടെ ജീവിതത്തിൽ ദോഷം വിതച്ചിട്ട് ദുഖം കാണാൻ കാത്തിരിക്കുന്ന SADDIST-ഉം അല്ല. ഇന്ന് കാണുന്ന ദോഷങ്ങളോക്കെയും മനുഷ്യൻറെ പാപഫലമായുണ്ടായതും അവൻറെ സ്വന്ത അഭിലാഷങ്ങളാലും ആഗ്രഹങ്ങളാലും ഇഛകളാലും ഉണ്ടാക്കുന്നതാണ്. ഇവയെല്ലാം മനുഷ്യന് കൊടുത്ത സാത്താൻറെ ഔദാര്യദാനങ്ങളായാണ്.

ഈ ബാലശിക്ഷയും ദൈവീക അച്ചടക്ക പരിപാലനവും. ഹെബ്രാ 12- ലെ ഒരു പ്രധാന വിഷയമാണ്

I. അച്ചടക്ക പരിപാലനത്തെക്കുറിച്ചുള്ള പ്രബോധനം. (വാ 5 – 7) മകനെ കര്ത്താ വിൻറെ ശിക്ഷ നിരസിക്കരുത്. അവൻ ശാസിക്കുമ്പോൾ മുഷിയരുതു….. നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോട് എന്നപോലെ നിങ്ങളോടും പെരുമാറുന്നു. അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളൂ.

II. അച്ചടക്ക പരിപാലനത്തെക്കുറിച്ചുള്ള ഉദ്ധേശം. (വാ 8 – 11) എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല, കൌലെടയന്മാരത്രേ. നമ്മുടെ ജഢസംബന്ധമായ പിതാക്കന്മാര്‍ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങി പോന്നുവല്ലോ. ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ. …… …. ഏതു ശിക്ഷയും തല്ക്കാിലം സന്തോഷകരമല്ല. ദുഖകരമത്രേ എന്ന് തോന്നും. പിന്നത്തെതിലോ അതിനാൽ അഭ്യാസം വന്നവര്ക്ക്ക നീതി എന്ന സമാധാനഫലം ലഭിക്കും.

III. ഒരു വിശ്വാസിയുടെ ഉത്തരവാദിത്വം. (വാ 12 – 13) ആകയാൽ തളർന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവുര്ത്തു വീൻ. മുടന്തുള്ളത് ഉളുക്കിപ്പോകാതെ ഭേദമാകെണ്ടതിന്നു നിങ്ങളുടെ കാലിന്നു പാത നിരത്തുവീൻ.

ബാലശിക്ഷയെ അഥവാ അച്ചടക്ക പരിപാലനത്തെ നിരസിക്കരുത് Prov 3 : 11, 12 . അപ്പൻ ഇഷ്ട പുത്രനോട് ചെയ്യുന്നത് പോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.

Prov 13 : 24 വടി ഉപയോഗിക്കാത്തവൻ തൻറെ മകനെ പകക്കുന്നു. അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലെ അവനെ ശിക്ഷിക്കുന്നു.

നമ്മെ പഠിപ്പിക്കുമ്പോൾ ശിക്ഷണം തരുമ്പോൾ, ക്രമപ്പെടുത്തുമ്പോൾ തീർച്ചയായും മരണകരമായ വേദന ഉണ്ടാവാം. എന്നാൽ – പുച്ഛിക്കുക, വെറുക്കുക, നീരസം കാട്ടുക, തിരസ്കരിക്കുക, തുടങ്ങിയവയാലുള്ള അപകടം നാം ശ്രദ്ധിക്കേണ്ടതാണ്.

നാം പലപ്പോഴും ദൈവീക അച്ചടക്ക പരിശിലനത്തോട് വലിയ പ്രാധാന്യം കാണിക്കാറില്ല. ഇതിൽ നിന്നും പഠിക്കാതെ നമ്മുടെ പാപ ഇഛകൾ കൊണ്ടും ആഗ്രഹം കൊണ്ടും ജീവിതത്തിൽ എന്നും ദുരിതങ്ങളും അബദ്ധങ്ങളും വരുത്തി വെക്കാറുമുണ്ട്.

https://m.facebook.com/story.php?story_fbid=497460744914601&id=100039520385567

You might also like