TOP NEWS| കൊവിഡ് വാക്‌സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ദില്ലി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ നിബന്ധന എടുത്ത് കളഞ്ഞ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മുൻകൂട്ടി രജിസ്ട്രർ ചെയ്യുകയോ ബുക്കിങ്ങോ ചെയ്യാതെ 18 വയസിന് മുകളിലുള്ള ആർക്കും അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രത്തിൽ പോയി കുത്തിവയ്‌പ്പെടുക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇത്തരത്തിൽ തത്സമയം വാക്‌സിൻ കേന്ദ്രത്തിൽ നിന്ന് ഡോസ് സ്വീകരിക്കാമെന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ നയം.
ഈ രീതിയിൽ വാക്‌സിനേഷൻ എടുക്കുന്നതിനെ വാക്ക് ഇൻ രജിസ്‌ട്രേഷൻ എന്നാണ് അറിയപ്പെടുക. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ അടക്കം സമ്പൂർണ കുത്തിവെയ്പ്പ് നടപ്പിലാക്കാനാണ് ഓൺലൈൻ രജിസ്‌ട്രേഷൻ നിബന്ധന എടുത്തുകളഞ്ഞത്. ജൂൺ 13 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 58 ശതമാനം ആളുകളാണ് (16.45കോടി) തത്സമയ രജിസ്‌ട്രേഷനിലൂടെ മാത്രം വാക്‌സിൻ സ്വീകരിച്ചത്.