ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലായ് 31നകം നടപ്പാക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

0

ദില്ലി; ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലായ് 31നകം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി.കൊവിഡ് മഹാമാരി അവസാനിക്കുന്നത് വരെ സമൂഹ അടുക്കള വഴി അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ പദ്ധതി നടപ്പാക്കണം. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററുമായി കൂടിയാലോചിച്ച്‌ തൊഴിലാളികളുടെ വിവര ശേഖരണത്തിനായുള്ള പോര്‍ട്ടല്‍ ജുലൈ 31 നകം ആരംഭിക്കണമെന്നും കോടതി വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗവും ലോക്ക്ഡൗണും മൂലും ദുരിതം അനുഭവിക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി ക്ഷേമ പദ്ധതികള്‍ ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവര്‍ത്തകരായ അഞ്ജലി ഭരദ്വാജ്, ഹര്‍ഷ് മന്ദര്‍, ജഗ്ദീപ് ചോക്കര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

കൊവിഡ് രണ്ടാം തരംഗത്തില്‍ ജാഗ്രതയോടെയാണ് സര്‍ക്കാരുകള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതെങ്കിലും അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നില്ല. ഇതോടെ നിരവധി തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നും ഹര്‍ജിയില്‍ പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

You might also like