വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റങ്ങള്‍ ഒഴിയാന്‍ സമ്മതിച്ച് ഇസ്രായേലികള്‍; സൈനിക കേന്ദ്രമാക്കും

0

ജെറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കില്‍ അനധികൃതമായി നടത്തിയ കുടിയേറ്റം ഒഴിയാന്‍ ഇസ്രായാലേകാര്‍ തയ്യാറായതായി റിപ്പോര്‍ട്ട്. വെസ്റ്റ് ബാങ്കിലെ ബെയ്തയ്ക്ക് സമീപം സ്ഥാപിച്ച അനധികൃത കുടിയേറ്റമാണ് ഒഴിയുന്നതെന്നാണ്  റിപ്പോര്‍ട്ട് ചെയ്യുന്നത്. അധിനവേശ വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ മാസങ്ങളില്‍ വലിയ സംഘര്‍ഷാവസ്ഥയായിരുന്നു നിലനിന്നിരുന്നത്. ഏറ്റുമുട്ടലുകളുടെ പ്രധാന കേന്ദ്രങ്ങള്‍ അനധികൃത കുടിയേറ്റ മേഖലകളിലായിരുന്നു. അനധികൃത കുടിയേറ്റങ്ങള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീനികള്‍ വലിയ പ്രതിഷേധ സമരങ്ങളും നടത്തിയെങ്കിലും ഒഴിഞ്ഞ് പോവാന്‍ ഇസ്രായേലുകാരായ കുടിയേറ്റക്കാര്‍ തയ്യാറായിരുന്നില്ല.

പ്രതിഷേധങ്ങള്‍ പലപ്പോഴും അക്രമണത്തിലേക്ക് തിരിഞ്ഞപ്പോള്‍ ഇസ്രായേലുകാര്‍ക്ക് പിന്തുണയുമായി എത്തിയ ഇസ്രയേല്‍ സേന തിരിച്ചടിക്കുകയും നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതോടൊപ്പം തന്നെ ചില ഒത്ത് തീര്‍പ്പ് നീക്കങ്ങളും നടക്കുന്നുണ്ടായിരുന്നു. അത്തരത്തില്‍ ഒരു നീക്കത്തിന്‍റെ വിജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇസ്രായേൽ സർക്കാർ വാഗ്ദാനം ചെയ്ത ഒത്തുതീർപ്പിനെത്തുടർന്ന് ഇസ്രയേലികൾ വെള്ളിയാഴ്ചയോടെ മേഖലയില്‍ നിന്നും പിന്‍വാങുമെന്നാണ് സെറ്റിലേഴ്‌സ് സംഘടനയായ സമരിയ റീജിയണൽ കൗൺസിൽ ബുധനാഴ്ച നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
You might also like