TODAY| ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം, കൊവിഡ് പോരാട്ടത്തില്‍ രാജ്യത്തെ താങ്ങിനിര്‍ത്തിയ പോരാളികള്‍

0

 

ഇന്ന് ജൂലെെ ഒന്ന്. ദേശീയ ഡോക്ടേഴ്സ് ദിനം. കൊവിഡ് പോരാട്ടത്തില്‍ രാജ്യത്തെ താങ്ങിനിര്‍ത്തിയ പോരാളികള്‍.സമൂഹത്തിനും ഡോക്ടര്‍മാര്‍ നല്‍കി വരുന്ന വിലയേറിയ സേവനങ്ങളെ നന്ദി പൂര്‍വ്വം ഓര്‍ക്കാനുള്ള ഒരു ദിവസം കൂടിയാണ് ഡോക്ടേഴ്സ് ഡേ.

 

കൊവിഡിനെ ചെറുക്കാൻ രാജ്യവും ലോകവും പൊരുതി കൊണ്ടിരിക്കുമ്പോഴാണ് വീണ്ടുമൊരു ഡോക്ടേഴ്സ് ദിനം കൂടി കടന്ന് വരുന്നത് എന്നത് ഈ ദിനത്തിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.  ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ കരുതലുള്ള, ഏറ്റവും മികച്ച ചികിത്സ അവർക്ക് ലഭ്യമാക്കാൻ പ്രവർത്തിച്ച ഡോ. ബി. സി. റോയിയുടെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ജൂലൈ ഒന്നിന് ഡോക്ടേഴ്സ് ഡേ ആചരിക്കുന്നത്.

You might also like