TOP NEWS| കൊവിഡ് വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുമോ? വിദഗ്ധര്‍ പറയുന്നു
കൊവിഡ് 19 മഹാമാരിയുമായുള്ള ദീര്‍ഘമായ പോരാട്ടത്തിനൊടുവിലാണ് വാക്‌സിന്‍ എന്ന ആശ്വാസം നമ്മെ തേടിയെത്തിയത്. രൂക്ഷമായ കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് മൂന്നാം തരംഗത്തിന്റെ ഭീഷണിയിലേക്ക് കടക്കുമ്പോള്‍ വാക്‌സിന്‍ തന്നെയാണ് വലിയ തോതില്‍ ആശങ്കകള്‍ അകറ്റുന്നത്. എന്നാല്‍ വാക്‌സിനേഷന്‍ ആരംഭിച്ച സമയം മുതല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ധാരാളം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
ഇവയില്‍ പ്രധാനമാണ് വാക്‌സിന്‍ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണമാകുമെന്നത്. അതുപോലെ തന്നെ മുലയൂട്ടുന്ന അമ്മമാര്‍, ആര്‍ത്തവത്തിലിരിക്കുന്ന സ്ത്രീകള്‍ എന്നിവരും വാക്‌സിന്‍ സ്വീകരിക്കരുതെന്ന തരത്തിലുള്ള പ്രചാരണങ്ങളും വന്നിരുന്നു.