TOP NEWS| അഗ്നി പ്രൈം പരീക്ഷണ വിജയം; പ്രതിരോധ രംഗത്ത് ശരിക്കും ഇന്ത്യയുടെ ‘ഗെയിം ചെയിഞ്ചര്‍’; കാരണങ്ങള്‍ ഇങ്ങനെ
ചൈനയുടെ ഭീഷണിയെ നിലയ്ക്ക് നിര്‍ത്താന്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന് പുതിയ ആയുധം. മിഡ് റേഞ്ച് ബാലിസ്റ്റിക്ക് മിസൈല്‍ ശ്രേണിയിലെ ഏറ്റവും പുതിയതായ അഗ്നി പ്രൈം ഇന്ത്യ പരീക്ഷിച്ചു വിജയിപ്പിച്ചു. ഏറ്റവും വേഗത്തില്‍ ഏറ്റവും കൃത്യമായി ഏറ്റവും ലളിതമായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മെച്ചം. അതിലുമുപരി ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാണിത്. ഒഡീഷ തീരത്തുനിന്നുള്ള പ്രതിരോധ താവളത്തില്‍ നിന്നാണ് അഗ്‌നി പ്രൈം മിസൈല്‍ വിജയകരമായി പരീക്ഷിച്ചതെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) പറഞ്ഞു. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഒരു മൊബൈല്‍ ലോഞ്ചറില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. തീരപ്രദേശത്തെ അത്യാധുനിക ട്രാക്കിംഗ് റഡാറുകളും ടെലിമെട്രിയും ഇത് നിരീക്ഷിച്ചു. ആണവ ശേഷിയുള്ള മിസൈല്‍ എല്ലാ ദൗത്യ ലക്ഷ്യങ്ങളും ഉയര്‍ന്ന കൃത്യതയോടെ പൂര്‍ത്തീകരിച്ചുവെന്ന് ഡിആര്‍ഡിഒ പ്രസ്താവനയില്‍ പറഞ്ഞു. വിജയകരമായ പരീക്ഷണത്തിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡിആര്‍ഡിഒയെ അഭിനന്ദിച്ചു.