രണ്ടാം തരംഗം അവസാനിച്ചിട്ടില്ല;രോഗവ്യാപനം കൂടുതലുള്ള ജില്ലകൾക്ക് പ്രത്യേക മാർഗനിർദ്ദേശം: കേന്ദ്ര ആരോഗ്യ മന്ത്രാലയം
രണ്ടാം തരംഗം അവസാനിച്ചിട്ടില്ല;രോഗവ്യാപനം കൂടുതലുള്ള ജില്ലകൾക്ക് പ്രത്യേക മാർഗനിർദ്ദേശം: കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് വന്നെങ്കിലും ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് പത്തിൽ കൂടുതലുള്ള 71 ജില്ലകളുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ അറിയിച്ചു. ടിപിആർ പത്തിൽ കൂടുതലുള്ള ജില്ലകൾക്കായി കേന്ദ്ര സർക്കാർ പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കിയതായും അദ്ദേഹം അറിയിച്ചു.