BREAKING// 85 പേരുമായി പോയ സൈനിക വിമാനം തകർന്നു; അപകടം ലാന്റിംഗിനിടെ; 15 പേരെ രക്ഷപ്പെടുത്തി

0

 

85 പേരുമായി പോയ സൈനിക വിമാനം തകർന്നു; അപകടം ലാന്റിംഗിനിടെ; 15 പേരെ രക്ഷപ്പെടുത്തി

കൊട്ടബാറ്റോ : ഫിലിപ്പീൻസിൽ സൈനിക വിമാനം തകർന്ന് അപകടം. സുലു പ്രവിശ്യയിലെ ജോലോ ഐലന്റിലാണ് അപകടം ഉണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

സി 130 വിമാനമാണ് തകർന്നത്. ലാന്റ് ചെയ്യന്നുന്നതിനിടെയായിരുന്നു അപകടം. പൈലറ്റ് ഉൾപ്പെടെ 85 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 15 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.

You might also like