TOP NEWS| കമ്മിഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം വേണമെന്ന് പൊലീസ്
തിരുവനന്തപുരം, കൊച്ചി കമ്മിഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം വേണമെന്ന് പൊലീസ്. ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയാണ് വിരമിക്കുന്നതിന് മുന്‍പായി ഈ കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എല്ലാ മജിസ്റ്റീരിയല്‍ അധികാരങ്ങളും ആവശ്യമില്ല, ഗുണ്ടാ നിയമത്തില്‍ ഉത്തരവിടാനുള്ള അധികാരം പൊലീസിന് നല്‍കണമെന്നാണ് ആവശ്യം. കമ്മിഷണറേറ്റ് രൂപീകരിച്ചിരുന്നെങ്കിലും അധികാരം നല്‍കിയിട്ടില്ല എന്നാണ് ലോക്‌നാഥ് ബെഹ്‌റ ചൂണ്ടിക്കാട്ടിയത്.