ഇന്‍ഡൊനീഷ്യയില്‍ കോവിഡ് വ്യാപനം രൂക്ഷം; പിന്നാലെ ഓക്‌സിജന്‍ ക്ഷാമവും

0

ജക്കാര്‍ത്ത: കോവിഡ് രണ്ടാം തരംഗം അതി തീവ്രമായതിനെ തുടര്‍ന്ന് ആരോഗ്യമേഖലയില്‍ കനത്ത പ്രതിസന്ധി നേരിട്ട ഇന്ത്യക്ക് ആയിരക്കണക്കിന് ടാങ്ക് ഓക്സിജന്‍ എത്തിച്ച്‌ നല്‍കിയ രാജ്യമാണ് ഇന്‍ഡൊനീഷ്യ. പക്ഷെ കോവിഡ് വ്യാപനം അതി രൂക്ഷമായതോടെ ഓക്സിജന്‍ ക്ഷാമം നേരിടുകയാണ് ഈ രാജ്യം. സിങ്കപ്പുര്‍, ചൈന ഉള്‍പ്പടെ നിരവധി രാജ്യങ്ങളോട് അടിയന്തരമായി ഓക്സിജന്‍ എത്തിച്ച്‌ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ എത്തിയിരിക്കുന്നു.

1000 ഓക്സിജന്‍ സിലിണ്ടറുകള്‍, കോണ്‍സന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍ ഉള്‍പ്പടെയുളള മെഡിക്കല്‍ ഉപകരണങ്ങള്‍ വെള്ളിയാഴ്ച സിങ്കപ്പുര്‍ ഇന്‍ഡൊനീഷ്യയില്‍ ഇതിനോടകം എത്തിച്ചിട്ടുണ്ട്.

You might also like