രാജ്യത്ത് 41,506 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ 895 മരണം
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,506 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 895 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. 41,526 പേർ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ 4,54,118 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2,99,75,064 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 4,08,040 ആണ്. 37,60,32,586 പേർക്ക് ഇതുവരെ വാക്സീൻ നൽകി.