TOP NEWS| ഉപരിപഠനത്തിന് യോഗ്യത നേടാതെ 1801 കുട്ടികള്‍; വിയോജിച്ച് അധ്യാപകരും
എസ്.എസ്.എല്‍.സി പരീക്ഷക്ക് തോറ്റുപോയത് 1801 കുട്ടികള്‍. 99.47 ശതമാനം പേരെ ജയിപ്പിച്ചപ്പോള്‍ ഇവരെ മാത്രം പരാജയപ്പെടുത്തിയതെന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. എല്ലാകുട്ടികളെയും ജയിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടു വെക്കുന്നതില്‍ അധ്യാപകരും ഉള്‍പ്പെടുന്നു.
4,21,887 കുട്ടികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 4,19,651 പേര്‍വിജയിക്കുകയും , 1,21,318 പേര്‍ക്ക് എല്ലാവിഷയത്തിലും എ പ്്ളസ് നേടുകയും ചെയ്തത് വിദ്യാഭ്യാസ വകുപ്പിന്‍റ തിളക്കമാര്‍ന്ന നേട്ടമായാണ് ആഘോഷിക്കപ്പെടുന്നത്. ഈ നേട്ടത്തിലും സങ്കടത്തില്‍പെട്ടുപോയ കുറച്ചുകുട്ടികള്‍ ഉണ്ട്. 435 പേര്‍ക്ക് എല്ലാ പേപ്പറും എഴുതാനായില്ല. ഇവരെ മാറ്റി നിറുത്തിയാല്‍ 1801 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടാനാകാത്തവരായുള്ളത്. അതായത് തോറ്റുപോയത്. ഇവരെക്കൂടി ജയിപ്പിക്കാമായിരുന്നില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.