കോവിഡ് കേസുകള്‍‍ കുറഞ്ഞ പാശ്ചാത്താലത്തില്‍ കൂടുതല്‍ ഇളവുകളുമായി ബഹ്റൈന്‍ വെള്ളിയാഴ്ച ഗ്രീന്‍ ലെവലിലേക്ക് മാറും.

0

മനാമ : കോവിഡ് കേസുകള്‍ കുറഞ്ഞ പാശ്ചാത്താലത്തില്‍ കൂടുതല്‍ ഇളവുകളുമായി ബഹ്റൈന്‍ വെള്ളിയാഴ്ച ഗ്രീന്‍ ലെവലിലേക്ക് മാറും. വാക്സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒരു പോലെ പ്രവേശനം അനുവദിക്കുമെന്നതാണ് ഗ്രീന്‍ ലെവലിലെ പ്രത്യേകത. മാളുകളിലും ഇന്‍ഡോര്‍ പരിപാടികളിലും മാസ്കുകള്‍ നിര്‍ബന്ധം. അതേസമയം, അറഫ ദിനം, ബലി പെരുന്നാള്‍ അവധി ദിവസങ്ങളായ 19 മുതല്‍ 22 വരെ ഓറഞ്ച് ലെവല്‍ നിയന്ത്രണങ്ങളായിരിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ജൂലായ് രണ്ടു മുതല്‍ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച എന്നിങ്ങനെ നാലു തലങ്ങളായി തരംതിരിക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് മഞ്ഞ വെള്ള നിയന്ത്രണങ്ങളാണ്. വെള്ളിയാഴ്ച പച്ചയിലേക്ക് മാറും. ഏറ്റവും കൂടുതല്‍ ഇളവുകള്‍ പച്ചയിലാണ്. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയാണെങ്കിലാണ് ഗ്രീന്‍ ലെവല്‍ പ്രഖ്യാപിക്കുന്നത്. ബുധനാഴ്ചവരെ രണ്ടാഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.96 ശതമാനമാണ്. പെരുന്നാള്‍ അവധിക്കുശേഷം പുതിയ അലര്‍ട്ട് ലെവല്‍ പ്രഖ്യാപിക്കുമെന്നും ദേശീയ ആരോഗ്യ കര്‍മ്മസമിതി അറിയിച്ചു.

You might also like