കോവിഡ് ജാഗ്രത കൈവിടാതെ ബലിപ്പെരുന്നാള്‍ ആഘോഷം പ്രൗഢമാക്കാനുള്ള തയാറെടുപ്പുകളിലാണ് റാസല്‍ഖൈമ.

0

കോവിഡ് ജാഗ്രത കൈവിടാതെ ബലിപ്പെരുന്നാള്‍ ആഘോഷം പ്രൗഢമാക്കാനുള്ള തയാറെടുപ്പുകളിലാണ് റാസല്‍ഖൈമ. ആഘോഷ ദിവസങ്ങള്‍ വരവേല്‍ക്കാന്‍ പ്രധാന തെരുവുകളും റൗണ്ട്​ എബൗട്ടുകളും വൈദ്യുത ദീപങ്ങളാല്‍ അലംകൃതമായി.

മസ്ജിദുകളില്‍ ശുചീകരണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. കോവിഡ് വ്യാപന പ്രതിരോധത്തില്‍ ജാഗ്രത കൈവിടരുതെന്ന അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും ആഘോഷമെന്ന ദൃഢപ്രതിജ്ഞയിലാണ് തദ്ദേശീയര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെയുള്ള വിദേശികളും.

ബലിപ്പെരുന്നാള്‍ പ്രമാണിച്ച്‌​ വിപണിയില്‍ ഉണര്‍വെത്തിയത് കച്ചവടക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഭക്ഷ്യ വസ്ത്ര വിപണികളിലെല്ലാം പ്രത്യേക കിഴിവ് പ്രഖ്യാപിച്ചാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. റാസല്‍ഖൈമയിലെ തീരങ്ങള്‍, മര്‍ജാന്‍ ഐലന്‍റ്​ ഫാമിലി പാര്‍ക്ക്, സഖര്‍ പാര്‍ക്ക്, ജബല്‍ ജെയ്സ്, ദയാ ഫോര്‍ട്ട് തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലെല്ലാം അവധി ദിനങ്ങളില്‍ പ്രത്യേക പട്രോളിങ് വിഭാഗത്തി​െന്‍റ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ഉള്‍പ്പെടെ ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കുന്നുണ്ട്. വിവിധ കൂട്ടായ്മകള്‍ ഓണ്‍ലൈന്‍ വഴി പെരുന്നാള്‍ ആഘോഷ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

You might also like